തേഞ്ഞിപ്പലം: ഒന്നരവര്‍ഷത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരപഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി പുന:സ്ഥാപിച്ചു. 2017-18, 2018-19 വര്‍ഷങ്ങളില്‍ പ്രവേശനം നടത്താന്‍ യു.ജി.സി സര്‍വകലാശാലക്ക് അനുമതി നല്‍കി. വിദൂരപഠന വിഭാഗത്തിനു കീഴിലെ 26 കോഴ്സുകള്‍ക്കും അംഗീകാരം നല്‍കി. പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് യു.ജി.സിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും നിര്‍ദേശമുണ്ട്.
അംഗീകാരം പുന$സ്ഥാപിക്കുന്നതിനു മുന്നോടിയായി യു.ജി.സിയുടെ വിദഗ്ധ സമിതി ഈമാസം സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. സര്‍വകലാശാലയുടെ സൗകര്യങ്ങളില്‍ സമിതി സംതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.2015 സെപ്റ്റംബര്‍ ഒന്നിനാണ് കാലിക്കറ്റ് വിദൂരപഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി പിന്‍വലിച്ചിരുന്നത്. അധികാര പരിധിക്കു പുറത്ത് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറന്നു, റെഗുലര്‍ രീതിയിലല്ലാത്ത കോഴ്സുകള്‍ വിദൂരപഠന വിഭാഗത്തില്‍ നടത്തുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.ജി.സി അംഗീകാരം പിന്‍വലിച്ചത്. 2015-16വര്‍ഷത്തെ ഡിഗ്രി, പി.ജി പ്രവേശനവും യു.ജി.സി തടഞ്ഞു. യു.ജി.സി നടപടി സര്‍വകലാശാലക്കു കീഴിലെ 60,000ഓളം വരുന്ന പഠിതാക്കളെ ആശങ്കയിലാക്കി.
ഇതോടെ, അടിയന്തര സിന്‍ഡിക്കേറ്റ് ചേര്‍ന്ന് ഗള്‍ഫിലേത് ഉള്‍പ്പെടെ മുഴുവന്‍ കൗണ്‍സലിങ് കേന്ദ്രങ്ങളും സര്‍വകലാശാല നിര്‍ത്തി. ഇക്കാര്യം യു.ജി.സിയെ അറിയിച്ചെങ്കിലും അംഗീകാരം പുന$സ്ഥാപിച്ചില്ല. പുതിയ അധ്യയനവര്‍ഷത്തിലും അംഗീകാരം പുന$സ്ഥാപിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനരാരംഭിക്കേണ്ടി വന്നു.ആക്ടിങ് വി.സി ഖാദര്‍ മങ്ങാട്, നിലവിലെ വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് എന്നിവര്‍ പലതവണ യു.ജി.സി ആസ്ഥാനത്തത്തെി കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും അംഗീകാരം ലഭിക്കുന്നത് നീണ്ടു. വിദ്യാര്‍ഥികള്‍ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് യു.ജി.സി നടപടികള്‍ വേഗത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.